ഭയാനകമായ സംഭവം: ആറ് മാസത്തിന് ശേഷം വീണ്ടും വരും, അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി, സ്കൂൾ വിദ്യാർഥികൾ പിടിയിൽ,

ലഖ്‌നൗ: അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യൽമീഡിയയിലൂടെ കൊലവിളിയുമായി വിദ്യാർഥികൾ. യുപിയിലെ ആ​ഗ്രയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുമിത് എന്ന അധ്യാപകനാണ് കാലിൽ വെടിയേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌തു. വിഡിയോ വലിയ തോതിൽ വൈറലായി.  'ആറ് മാസത്തിന് ശേഷം തിരിച്ചു വരും, 40 തവണയാണ് എനിക്ക് അയാളെ വെടിവെക്കേണ്ടത്. 39 എണ്ണം ഇനി ബാക്കിയാണ്'- എന്നാണ് വിദ്യാര്‍ഥികള്‍ വിഡിയോയില്‍ ഭീഷണി മുഴക്കുന്നത്. മാധ്യമ പ്രവർത്തകരടക്കം നിരവധി പ്രമുഖർ വിദ്യാർഥികളുടെ കൊലവിളി വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഗുണ്ടാ സംഘങ്ങളെയും കുറ്റവാളികളെയും മഹത്വവല്‍ക്കരിക്കുന്ന ബോളിവുഡ് സിനിമകൾക്ക് നന്ദി' എന്ന കുറിപ്പോടെയാണ് മാധ്യമ പ്രവർത്തകയായ സ്വാതി ​ഗൊയാൽ ശർമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭയാനകമായ സംഭവം എന്നാണ് ഇതിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !