അയർലണ്ടിൽ Nursing and Midwifery Board of Ireland (NMBI) യുടെ രജിസ്‌ട്രേഷൻ കമ്മിറ്റി ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളുടെ സാധുത നീട്ടി.
നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി നീട്ടി.
അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്. ഇനിപ്പറയുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന അപേക്ഷകർക്ക് ഇപ്പോൾ മൂന്ന് മാസത്തെ വിപുലീകരണം ലഭ്യമാണ്:
- മുമ്പ് ഒരു ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ തൃപ്തികരമായ സ്കോറോടെ വിജയിച്ചു.
- രജിസ്ട്രേഷനായി അപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളിൽ കാലാവധി കഴിഞ്ഞ ഒരു ടെസ്റ്റ്.
- ATWS പ്രശ്‌നങ്ങൾ കാരണം അപേക്ഷ വൈകുന്നതിന്റെ തെളിവുകൾ ഉണ്ടെങ്കിൽ (2023 ലെ നിരസിച്ചതിന്റെ തെളിവ്).
- 2023-ൽ ഒരു നഷ്ടപരിഹാര നടപടി വിജയകരമായി പൂർത്തിയാക്കി.
AWS വിസ ലഭിക്കുന്നതില്‍ കാലതാമസം ഉള്ളതിനാലാണ് ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തത് എന്നതിന് തെളിവും ലഭിക്കണം. നിലവിലെ ജോലി ഉപേക്ഷിച്ചാണ് മാസങ്ങളായി വിസയ്ക്കായി കാത്തിരിക്കുന്നത്. ടെസ്റ്റ് കാലാവധി തീരുന്നപക്ഷം വാഗ്ദാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടുകയും ചെയ്യും.
AWS വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുമ്പോഴും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന് രജിസ്റ്റർ ചെയ്തവർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.nmbi.ie/News/
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.nmbi.ie/News/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.