മുംബൈ: മഹാരാഷ്ട്രയിൽ മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ എൻസിപി എംഎൽഎയുടെ വസതിക്ക് തീയിട്ടു.
എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വസതിക്കാണ് പ്രക്ഷോഭകർ തീവച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സംഭവം നടക്കുമ്പോൾ താൻ വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് പ്രകാശ് സോളങ്കെ വ്യക്തമാക്കി. ‘ഭാഗ്യവശാൽ, എന്റെ കുടുംബാംഗങ്ങൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്, പക്ഷേ തീപിടിത്തത്തിൽ വലിയ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്,’ സോളങ്കെ പറഞ്ഞു.മഹാരാഷ്ട്രയിൽ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
സംവരണ വിഷയത്തിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് ഹേമന്ത് പാട്ടീൽ എംപി സ്ഥാനം രാജിവച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറാഠികളുടെ പുരോഗതി തടയാൻ ഗൂഢാലോചന നടത്തുകയാണെന്ന് പ്രക്ഷോഭകർ നേരത്തെ ആരോപിച്ചിരുന്നു.
#WATCH | Beed, Maharashtra: Maratha reservation agitators vandalised and set the residence of NCP MLA Prakash Solanke on fire. pic.twitter.com/8uAfmGbNCI
— ANI (@ANI) October 30, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.