"വാടക വീട് കണ്ടാൽ അറയ്ക്കും, സുരക്ഷിതത്വം ഇല്ല, കൂടാതെ വീടിന് പുറകില്‍ മാലിന്യ കൂമ്പാരം, ഭിത്തിയിലെ വലിയ വിടവ്, ഉപകരണങ്ങള്‍ക്ക് തുരുമ്പിച്ച പഴക്കം" ഇനി വാടകയ്ക്ക് നല്‍കേണ്ട; ഇന്ത്യന്‍ വംശജനായ ഒരു വീട്ടുടമക്ക് വിലക്ക് കൗണ്‍സില്‍ വിലക്ക്.
ഇന്ത്യന്‍ വംശജനായ ദാസിനെ വടക്കന്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സിറ്റി ലോക്കല്‍ കൗണ്‍സില്‍ അടുത്ത 10 വര്‍ഷത്തേക്ക് വീടുകള്‍ വാടകക്ക് നല്കുന്നതില് നിന്നും വിലക്കി. അപകടകരമായ നിലയിലുള്ള വീടുകള്‍ തുടര്‍ച്ചയായി വാടകയ്ക്ക് നല്‍കിയതിന് ദാസ് എന്ന ഇയാളുടെ പേര് റോഗ് ലാന്‍ഡ്ലോര്‍ഡ് ഡാറ്റാബേസില്‍ ചേര്‍ത്തിരിക്കുകയാണ്
തെമ്മാടികളായ വീട്ടുടമസ്ഥരുടെ ഈ പട്ടികയില്‍ പേര് വന്നാല്‍ അതിന്റെ അര്‍ത്ഥം അടുത്ത 10 വര്‍ഷക്കാലം ഇയാള്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനോ പരിപാലിക്കുന്നതിനോ അനുവാദമില്ല എന്നാണ്. ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ടതും, വാടക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ എല്ലാ നിയമങ്ങളും അയാള്‍ ലംഘിക്കുകയായിരുന്നു.
ആഗസ്റ്റ് മാസത്തില്‍, മാഞ്ചസ്റ്ററിലെ ഒരു ഫസ്റ്റ് ടയര്‍ ട്രിബ്യുണല്‍ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് ഇനിയും വീടുകള്‍ വാടകയ്ക്ക് നല്കിയാല് കസ്റ്റഡിയില്‍ എടുത്ത് വിചാരണ ചെയ്യേണ്ടതായി വരും. 30,000 പൗണ്ട് വരെ പിഴയും ലഭിച്ചേക്കാം.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, വീടു വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സമീപനമാണ് ഷെഫീല്‍ഡ് കൗണ്‍സില്‍ എടുത്തിരിക്കുന്നത്.
ഗുണനിലവാരും തീരെ കുറഞ്ഞതും, സുരക്ഷാ ഭീഷണിയുള്ളതുമായ വീടുകള്‍ വാടകക്ക് നല്കുന്ന പരിപാടി ഇയാള്‍ക്ക് കഴിഞ്ഞ കുറേക്കാലമായി ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്. റോഗ് ലാന്ഡ്ലോര്ദ് ഡാറ്റാബേസ് യു കെയിലെ എല്ലാ ലോക്കല്‍ അഥോറിറ്റികള്‍ക്കും കാണാവുന്ന ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.