മസ്കറ്റ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നേക്കും. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം ഏകകണ്ഠമായി അംഗീകാരം നല്‍കിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി.
ഒരു വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഏകീകൃത ഗള്‍ഫ് വിസയ്ക്കുള്ള നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചതായി ഒമാന്‍ ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്റൂഖി പറഞ്ഞു.
ഏകീകൃത വിസ സംബന്ധിച്ച് സമഗ്രമായ കരാറില്‍ അടുത്തുതന്നെ എത്താന്‍ കഴിയു മെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നല്‍കിയത്.
ഷെങ്കന്‍ വിസ മാതൃകയില്‍ ഏകീകൃത ജിസിസി വിസ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും അധികം വൈകാതെ ഇത് യാഥാര്‍ത്ഥ്യമാവുമെന്നും ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫിയും അടുത്തിടെ പറഞ്ഞിരുന്നു.
ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരുന്നതോടെ ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.