നെല്ലിമറ്റം: ചൊവ്വാഴ്ച പകൽ വൈകിട്ട് 5 മണിയോടെയാണ് ടൗണിന് സമീപത്തുള്ള സ്വന്തം വീട്ടിനുള്ളിൽ വയോധികനെ തലയിൽ മുറിവുമായി ചോരയൊലിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിമറ്റം സ്വദേശി കെ.പി. മാത്യു (96 ) ആണ് മരിച്ചത്.
മൃതദേഹം കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലെത്തിച്ചു. എന്നാൽ എന്റെ ഭർതൃപിതാവിന്റെ മരണത്തിൽ ദുരൂഹതയുളളതായി സംശയമുണ്ടെന്ന് കാണിച്ച് അടിമാലി സ്വദേശിനി അനി ഊന്നുകൽ പോലീസിൽ നൽകിയ പരാതിയിൽ മേൽ മൃതദേഹം ഊന്നുകൽ സി.ഐ യുടെ നേതൃത്വത്തിൽ മുവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിൽ പോലീസ് സർജൻ പോസ്റ്റ് മാർട്ടം ചെയ്തതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് ഊന്നുകൽ പോലീസ് പറഞ്ഞു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു
മക്കൾ : പോൾ , ലീല, അന്തരിച്ച ജോയി (കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്ക്കൂൾ Rtd അദ്യാപകൻ), ഷിജു, മരുമക്കൾ : ഐ.വി. ജോയി ( പരേതൻ ), ബേബി (പരേതൻ ), അനി അടിമാലി പാറേക്കുടി കുടുംബാംഗം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.