മകളോട് വഴക്കിട്ട സഹപാഠിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; ഏഴാം ക്ലാസുകാരിയുടെ പിതാവ് അറസ്റ്റില്‍

 കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. നായരമ്പലം വെള്ളേപ്പറമ്പില്‍ വീട്ടില്‍ അനന്തകുമാറി(46)നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അതേ ക്ലാസിലെ വിദ്യാര്‍ത്ഥിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അനന്തകുമാറിനെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്ലാസ് മുറിയിലുണ്ടായ തര്‍ക്കം സ്‌കൂളില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അനന്തകുമാര്‍ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു എന്ന് പരാതിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !