വൈക്കം,:നവകേരളം മാലിന്യമുക്ത മണ്ഡലം പ്രഖ്യാപനത്തിന് മുന്നോടിയായി വൈക്കം മണ്ഡലത്തിൽ ആദ്യമായി 26/10/2023 ൽ ഹരിതകർമ്മസേന യൂസർ ഫീ നൂറു ശതമാനം ആക്കി വെള്ളൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉത്ഘാടനം ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു,
സി കെ ആശ നേരിട്ടെത്തി ഹരിതകർമ്മസേനഅംഗങ്ങളെ അനുമോദിച്ചു,ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അധ്യക്ഷതവഹിച്ചു,മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ദേവി പാർവ്വതി അവതരിപ്പിച്ചു,ചടങ്ങിൽ മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്തല കോഡിനേറ്റർ എ കെ ദാമോദരൻ മാലിന്യമുകത നവകേരളം രണ്ടാം ഘട്ട പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു.
നൂറു ശതമാനം ആക്കിയ ഹരിത കർമ്മസേനഗങ്ങളെ ആദരിക്കലും പാരിദോഷിക വിതരണവും എ ഡി പി സി ആർ പ്രസാദ് നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു,വി കെ മഹിളാമണി,
ലൂക്ക് മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ,രാധാമണി മോഹൻ,ലിസ്സി സണ്ണി,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ, വി ഇ ഒ അനുപമ, സി ഡി എസ് ചെയർപേഴ്സൺ രഞ്ജുഷ ഷൈജി, എച്ച് ഐ അലക്സ്, ആർ പി ജലജ കുമാരി,ഹരിത കർമ്മസേന കൺസൊർഷ്യം സെക്രട്ടറി ജയ സ്റ്റെലിൻഎന്നിവർ സംസാരിച്ചു.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ സ്വാഗതവും വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി സജു നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.