പ്രവാസി മലയാളികൾക്കും കുട്ടികൾക്കും ഇപ്പോൾ ആധാർ എടുക്കാം വളരെ സുതാര്യമായി

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാർഡ്. വിലാസത്തിന്റെയും തെളിവായും ഇത് പ്രവർത്തിക്കുന്നു.

ഒരു എൻആർഐക്ക് ആധാറിന് അപേക്ഷിക്കാമോ?

അതെ. ഒരു സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു NRI (പ്രായപൂർത്തിയാകാത്തവരോ മുതിർന്നവരോ ആകട്ടെ) ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ നിന്ന് ആധാറിനായി അപേക്ഷിക്കാം.

SEE MORE: https://uidai.gov.in/en/

ഞാൻ ഒരു NRI ആണ്, എനിക്ക് ആധാർ ഉണ്ട്. എന്റെ ആധാറും പാസ്‌പോർട്ടും അടിസ്ഥാനമാക്കി എന്റെ പങ്കാളിയെ എൻറോൾ ചെയ്യാൻ കഴിയുമോ?

പങ്കാളി എൻആർഐ ആണെങ്കിൽ - അപേക്ഷകന്റെ സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഐഡന്റിറ്റി പ്രൂഫ് (PoI) ആയി നിർബന്ധമാണ്.

പങ്കാളി ഒരു ഇന്ത്യൻ റസിഡന്റ് ആണെങ്കിൽ (എൻആർഐ അല്ല) - നിങ്ങളുടെ പാസ്‌പോർട്ട് (പങ്കാളിയുടെ പേര് ഉള്ളത്) ഉൾപ്പെടെയുള്ള ഏതെങ്കിലും സാധുവായ ബന്ധ രേഖ (SEE MORE:  https://uidai.gov.in/) കുടുംബനാഥന്റെ (HoF) കീഴിലുള്ള എൻറോൾമെന്റിനായി ഉപയോഗിക്കുന്നു.

എന്റെ പങ്കാളിയുടെ ആധാർ അപ്‌ഡേറ്റിനായി എന്റെ പാസ്‌പോർട്ട് ഉപയോഗിക്കാമോ?

നിങ്ങളുടെ പാസ്‌പോർട്ടിൽ നിങ്ങളുടെ പങ്കാളിയുടെ പേര് ഉണ്ടെങ്കിൽ, അത് അവരുടെ വിലാസത്തിന്റെ തെളിവായി ഉപയോഗിക്കാം.


പ്രവാസികള്‍ക്കും ആധാറിനായി അപേക്ഷ നല്‍കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്നവർക്ക് ആധാര്‍ എടുക്കുന്നതിന് ഉള്ള സമാനമായ നടപടിക്രമങ്ങള്‍ തന്നെയാണ് പ്രവാസികള്‍ക്കുമുള്ളത്.

ഇതില്‍ ബയോമെട്രിക്, ജനന വിവരങ്ങളും നല്‍കേണ്ടതുണ്ട്. ആധാര്‍ എന്റോള്‍മെന്റ് പ്രക്രിയയില്‍ ശേഖരിക്കുന്ന വിരലടയാളം, കൃഷ്ണമണിയുടെ സ്‌കാനുകള്‍,ഫോട്ടോ എന്നിവ ഉള്‍പ്പെടുന്നതാണ് ആധാര്‍ കാര്‍ഡ്.

പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ വിശദമായി ചേര്‍ക്കുന്നു.

1. ആധാര്‍ കേന്ദ്രത്തിലെത്തുക 

2.കയ്യില്‍ പാസ്‌പോര്‍ട്ട് കരുതിയിരിക്കണം 

3. എന്‍റോള്‍മെന്റ് അപേക്ഷാ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. 

4. ഇമെയില്‍ ഐഡി പ്രവാസികള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. 5.പ്രവാസികളുടെ എന്‍റോള്‍മെന്റില്‍ സത്യവാങ്മൂലം നല്‍കുന്നത് കുറച്ചു വ്യത്യസ്തമാണ്. ഇത് വായിച്ചശേഷം ഒപ്പ് ഇടണം. 

6. നിങ്ങളുടെ വിവരങ്ങളില്‍ പ്രവാസിയാണെന്ന വിവരം നല്‍കണമെന്ന് ആധാര്‍ കേന്ദ്രത്തിലെ ജീവനക്കാരോട് പറയാം. 

7. പാസ്‌പോര്‍ട്ട് തന്നെ മേല്‍വിലാസം, ജനനത്തീയതി എന്നിവയ്ക്കുള്ള തെളിവായി നല്‍കാം.അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രേഖകള്‍ തെളിവായി നല്‍കാവുന്നതാണ്. 

8. ബയോമെട്രിക് വിവരങ്ങള്‍ നല്‍കാം. 

9. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഇതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാം. 

10. 14 അക്ക എന്റോള്‍മെന്റ് ഐഡി അടങ്ങിയ എന്‍റോള്‍ മെന്റ് സ്ലിപ് വാങ്ങാൻ മറക്കരുത്.

പ്രവാസികളുടെ മക്കള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ വിശദമായി ചേര്‍ക്കുന്നു.

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍

1. കുട്ടിയുടെ പേരില്‍ മാതാപിതാക്കളില്‍ ഒരാള്‍ ആധികാരികത നല്‍കുകയും എന്റോള്‍മെന്റ് ഫോമില്‍ ഒപ്പിട്ട് പ്രായപൂര്‍ത്തിയാകാത്തയാളെ എന്റോള്‍ ചെയ്യുന്നതിനുള്ള സമ്മതം നല്‍കുകയും വേണം.

2. കുട്ടി ഒരു പ്രവാസിയാണെങ്കില്‍ കുട്ടിയുടെ സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത് നിര്‍ബന്ധമാണ്

3. കുട്ടി ഇന്ത്യയില്‍ താമസിക്കുന്നയാളാണെങ്കില്‍ (പ്രവാസിയല്ല) ബന്ധത്തിന്റെ സാധുവായ തെളിവ് നല്‍കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാറും എന്റോള്‍മെന്റിനായി ഹാജരാക്കണം.

അഞ്ച് വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍

1. എന്റോള്‍മെന്റ് ഫോമില്‍ ഒപ്പിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ എന്റോള്‍ ചെയ്യുന്നതിന് മാതാപിതാക്കളില്‍ ഒരാള്‍/ രക്ഷിതാവ് സമ്മതം നല്‍കണം.

2. കുട്ടി ഒരു പ്രവാസിയാണെങ്കില്‍ കുട്ടിയുടെ സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത് നിര്‍ബന്ധമാണ്.

 3. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെങ്കിൽ (എന്‍ആര്‍ഐ അല്ല) പ്രായപൂര്‍ത്തിയാകാത്തയാളുടെ പേരില്‍ ഒരു രേഖയും ഇല്ലാത്ത പക്ഷം ബന്ധത്തിന്റെ സാധുവായ തെളിവിനായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.

4. എന്‍റോള്‍മെന്റിനായി കുട്ടിയുടെ പേരില്‍ സാധുവായ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം സംബന്ധിച്ച രേഖയും (സ്‌കൂള്‍ ഐഡി കാര്‍ഡ് പോലെ) ഉപയോഗിക്കാം.

പ്രവാസികള്‍ ആധാറിനായി അപേക്ഷിക്കുമ്പോള്‍, അന്താരാഷ്ട്ര, അല്ലെങ്കില്‍ ഇന്ത്യന്‍ ഇതര മൊബൈല്‍ നമ്പറുകള്‍ യുഐഡിഎഐ സ്വീകരിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, അപേക്ഷയിൽ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !