കുടുംബത്തോടൊപ്പം ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകന് ജീവനക്കാരുടെ മര്‍ദനം.

കൊച്ചി: നഗരത്തിലെ ബാറില്‍ അഭിഭാഷകന് ജീവനക്കാരുടെ മര്‍ദനം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി അഭിഭാഷകന് മര്‍ദനമേറ്റത്. ബാറിലെ ബൗണ്‍സര്‍മാരേയും മാനേജരേയും പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു സംഭവം. അഭിഭാഷകന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ നേരത്തെ ബാറില്‍ ഉണ്ടായിരുന്നു. ഭാര്യയുമായി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഭിഭാഷകന്‍.

ഇതിനിടെയാണ് ഇയാളുടെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് അഭിഭാഷകനുനേരെ ആക്രമണമുണ്ടായത്.

സുഹൃത്തിനെ മാനേജര്‍ മര്‍ദിക്കുന്നത് കണ്ട് അഭിഭാഷകന്‍ ഇടപെട്ടപ്പോള്‍, ഇദ്ദേഹത്തേയും മര്‍ദിക്കാന്‍ ബൗണ്‍സര്‍മാരോട് മാനേജര്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

കേസിലെ ഒന്നാം പ്രതിയായ ബൗണ്‍സര്‍ അനസ് അഭിഭാഷകനെ ഇടിക്കട്ടകൊണ്ട് മുഖത്തടിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അഭിഭാഷകന്റെ മുഖത്ത് ആഴത്തിലുള്ള പരിക്കുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

എറണാകുളം വീക്ഷണം റോഡിലെ വാട്‌സണ്‍ റെസ്‌റ്റോ ബാറിലാണ് സംഭവം. മാനേജര്‍ ആഷ്‌ലി, ബൗണ്‍സര്‍ അനസ്, കണ്ടാലറിയാവുന്ന മറ്റ് നാലു ബൗണ്‍സര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കണ്ണിനും മുഖത്തും പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !