പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയുമായി കോട്ടയം ജില്ലാ പോലീസ്.

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച്  ജില്ലയിലുടനീളം  വിപുലമായ പരിപാടികളാണ് ജില്ലാ പോലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 ന് പോലീസ് സ്മൃതി ദിനമായി ആചരിച്ചുവരുന്നു.  പോലീസ് സ്മൃതിദിനമായ  21 ന് രാവിലെ എട്ടുമണിക്ക്  കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം  സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നതോടുകൂടി  പരിപാടിക്ക് തുടക്കമാവുന്നതാണ്.

തുടര്‍ന്ന് ഇതിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി രക്തദാന ക്യാമ്പ്, സൗജന്യ നേത്രപരിശോധന ക്യാമ്പ്, കൂട്ടയോട്ടം, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഫ്ലാഷ് മോബുകൾ, മോട്ടോർബൈക്ക്, സൈക്കിൾ റാലികൾ, മിനി മാരത്തോൺ,

ക്രിക്കറ്റ് മത്സരം, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തപ്പെടുന്നതാണ്. ഒക്ടോബർ 21ന് ആരംഭിക്കുന്ന പരിപാടികൾ 31 ഓടുകൂടി സമാപിക്കുന്നതായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !