പാലാ :കടനാട് പഞ്ചായത്ത് മാനത്തുർ സ്കൂൾ ജംഗ്ഷനിൽ എട്ട് മാസങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഇനിയും മിഴി തുറന്നില്ല വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യുഡിഎഫ് റീത്തു വെച്ച് പ്രതിഷേധിച്ചു.
2022 - 23 പദ്ധതിയിൽ പെടുത്തി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പ്രവർത്തിപ്പിക്കാത്തതിൽ യുഡിഎഫ് കടനാട് മണ്ഡലം കമ്മറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.മാസങ്ങൾ കഴിഞ്ഞിട്ടും ഹൈമാസ് ലൈറ്റ് പ്രവർത്തിപ്പിക്കാത്തത് കടനാട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും അനാസ്ഥയാണെന്നും മനത്തൂർ നിവാസികളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ ആരോപിച്ചു.
മത്തച്ചൻ അരീപറമ്പിൽ, ടോം കോഴിക്കോട്ട്, റീത്ത ജോർജ്, ജോസ് വടക്കേകര, ജോമി മൈലയ്ക്കൽ, ഷാജു കണ്ടത്തിൽ കര, ജെയ്സൺ പ്ലാക്കണ്ണി, സെബാസ്റ്റ്യൻ പൂക്കളത്തേൽ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.