കൊൽക്കത്ത: മണിപ്പുരിലെ കലാപബാധിത ജില്ലകളിലൊന്നായ ഫെർസ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെ നിയമിച്ചു. 2020 ബാച്ച് മണിപ്പുർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
കുക്കി, ഹമാർ , പൈതൈ, വാഫൈ ഗോത്രങ്ങൾക്ക് ഭൂരിപക്ഷമുള്ള ഫെർസ്വാൾ ജില്ലയുടെ കലക്ടറേറ്റ് ഉൾപ്പെടെയുള്ളവ മണിപ്പുർ കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലാണ്. കലാപത്തിന്റെ ഇരകളായ അനവധിപേരാണ് ജില്ലയിലുള്ളത്.ഇന്ത്യാ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിന്റെ എസ്ഡിഎം ആയിരുന്നു നേരത്തെ ആശിഷ് ദാസ്. ഇന്ത്യാ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ കലാപം അവസാനിപ്പിക്കുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
കലാപത്തിന്റെ ആദ്യദിവസങ്ങളിൽ ആയിരക്കണക്കിന് മെയ്തെയ്കൾക്ക് സുരക്ഷിതമായി ഇംഫാലിലേക്ക് വഴിയൊരുക്കിയത് എസ്ഡിഎം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.