ആലപ്പുഴ :കഴിഞ്ഞ ദിവസം വെളുപ്പിന് കിടങ്ങന്നൂർ -ചെങ്ങന്നൂർ റോഡിൽ സെന്റ് മേരീസ് എം റ്റി എല്‍ പി എസ് ന് സമീപം ഒരു ചാക്ക് മാലിന്യങ്ങൾ കനാലിൽ തള്ളിയ വ്യക്തിയെ കണ്ടെത്തി.
മാലിന്യത്തിൽ നിന്നും കണ്ടെത്തിയ രേഖകൾ പരിശോധിച്ച് ആറന്മുളയുള്ള ഈ വ്യക്തിയെ വിളിച്ച് വരുത്തി മുഴുവൻ മാലിന്യങ്ങളും അവിടെ നിന്നും എടുപ്പിച്ച് ഇയാളുടെ വീട്ടിൽ തന്നെ സംസ്ക്കരിക്കുന്നതിനായി കൊടുത്തു വിട്ടു.ആറന്മുള സി ഐയുടെ നിർദ്ദേശ പ്രകാരം എത്തിയ ഒരു പോലീസ് കോൺസ്റ്റബിൾ, വാർഡ് മെമ്പർ വിൽസി ബാബു , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഷിജ റ്റി റ്റോജി , ജേക്കബ്ബ് , ബാബു തോമസ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസ്തുത സ്ഥലത്ത് ഉണ്ടായിരുന്നു.
മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിഞ്ഞതിന് ആറന്മുള യിലെ ആ വ്യക്തിക്ക് 25,000 / — രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ആറന്മുള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.