തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ കൈകാര്യംചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു.
155 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എം.എസ്.സി. ഗ്രൂപ്പിന് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകളുൾപ്പെടെ ഏകദേശം 700-ഓളം ചരക്കുകപ്പലുകൾ സ്വന്തമായുണ്ട്. എം.എസ്.സി.യുടെ മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള റീജണൽ ട്രാൻസ്ഷിപ്‌മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്.
അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവർഗ്രീൻ ലൈൻ, സി.എം.എ.സി.ജി.എം., ഒ.ഒ.സി.എൽ. തുടങ്ങിയ കമ്പനികളും വിഴിഞ്ഞം തുറമുഖവുമായിച്ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് അദാനി ഗ്രൂപ്പ് സൂചിപ്പിക്കുന്നു.
വിദൂരത്തിരുന്നും കണ്ടെയ്‌നർ നീക്കം നിയന്ത്രിക്കാവുന്ന രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമാറ്റഡ് കണ്ടെയ്‌നർ ടെർമിനലായിരിക്കും വിഴിഞ്ഞത്തേത്. 2030 ആകുമ്പേഴേക്കും വിഴിഞ്ഞത്ത് 20,000 കോടിരൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരൺ അദാനി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.