പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്.
ട്രെയിനുകള്‍ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരന് വ്യക്തമാക്കി.റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റെയില്‍വേ ടൈംടേബിള്‍ റിവിഷന്‍ നടക്കുന്നതിനിടെയാണ് നമ്മുടെ വന്ദേഭാരത് ട്രെയിന്‍ വന്നത്.
രണ്ടു വഴികളാണ് റെയില്‍വേയുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഒന്നെങ്കില്‍ റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വരെ വന്ദേഭാരത് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുക. അല്ലെങ്കില്‍ ടൈംടേബിള്‍ റിവിഷന്‍ വരെയുള്ള കുറച്ച് സമയം അതിനു വേണ്ടി ബാക്കിയുള്ള ക്രമീകരണങ്ങള്‍ നടത്തുക.''
ടൈംടേബിള്‍ റിവിഷന്‍ നടക്കുമ്പോള്‍ ഈ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ആറു മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.'- മുരളീധരന് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.