കോഴിക്കോട്: വടകര കോട്ടക്കടവു കക്കട്ടിയിൽ പോക്സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്. സജീര്‍ മന്‍സിലില്‍ അബ്ദുൽ റസാഖിന്റെ (61) വീടിനു നേരേയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
വീടിന്റെ ചുമരിലാണു ബോംബ് പതിച്ചത്. ജനല്‍ച്ചില്ലുകളും തകര്‍ത്തു.പോക്സോ കേസില്‍ കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ റസാഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.വീടിനു സമീപം കളിക്കുകയായിരുന്ന 10 വയസ്സുകാരിയെ ആളില്ലാത്ത സമയം വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭയന്നു കരഞ്ഞ പെണ്‍കുട്ടിക്കു പ്രതി മിഠായി വാങ്ങാനും പണം നല്കി.
സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്നു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതിയെ അറസ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.