കവരത്തി: ലക്ഷദ്വീപിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിനുള്ള നിരോധനം പിൻവലിച്ചു. ഒക്ടോബർ 26ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം പിൻവലിച്ചത്.
അശാസ്ത്രീയമായി കന്നുകാലികളെ കൈകാര്യം ചെയ്യുന്നതും അറവ് നടത്തുന്നതും മാലിന്യങ്ങൾ സംസ്കരിക്കുന്നതും നിരോധിച്ച് ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പ് സെപ്റ്റംബറിൽ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ എ കുഞ്ഞിക്കോയ തങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.