കോട്ടയം: പാലാ നഗരസഭയിലെ പകിട കളി വിവാദത്തില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം.
കൗണ്‍സില്‍ ഹാളിന് മുന്നില്‍ പകിട കളിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.പകിട കളിയുടെ കാര്യത്തില്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം നല്‍കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമായത്.
ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം.പാട്ടും കളിയുമൊക്കെയായി പാലാ നഗരസഭയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ മാസം നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അതേ സമയം കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ഹാളിന് പുറത്ത് കുലുക്കിക്കുത്ത് സമരം നടത്തി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.വനിതകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പുറത്തിറങ്ങി കുലുക്കിക്കുത്ത് കളിച്ചത്.
മായാ രാഹുല്‍, സിജി ടോണി, ലിജി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുലുക്കിക്കുത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.