കോട്ടയം :പാലാ നഗരസഭയിലെ നാല് cpm വനിതാ കൗൺസിലർമാർ ഔദ്യോഗിക സ്ഥാനങ്ങൾ രാജി വെക്കുവാൻ സന്നദ്ധമെന്ന നിലപാട് പാർട്ടിയെ അറിയിച്ചു എന്നത് അപഹാസ്യമെന്ന് നഗരസഭ കൗൺസിലറും cpm പാർലമെൻ്ററി പാർട്ടി അംഗവുമായ ഷീബ ജിയോ പറഞ്ഞു.
LDF ലെ മുൻ ധാരണ പ്രകാരം cpm ന് ലഭിച്ച സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞ് രാജിവെക്കേണ്ട സമയം മാസങ്ങൾക്ക് മുൻപേ കഴിഞ്ഞതാണ്. ഡിസംബർ ആദ്യം വൈസ് ചെയർപേഴ്സണും ജനുവരിയിൽ ചെയർപേഴ്സണും രാജിവെക്കേണ്ടതുണ്ട്..സ്ഥാനങ്ങൾ മാറിക്കൊടുക്കുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ രാജി സന്നദ്ധത എന്നത് തികച്ചും അപഹാസ്യമാണ്.. ബിനു പുളിക്കകണ്ടം ഒഴികെ ഞങ്ങൾ 5 വനിത കൗൺസിലർമാരും പാർട്ടി ചിഹ്നത്തിൽ അല്ല മത്സരിച്ചത്..
ബിനു പുളിക്കകണ്ടം പാർലമെൻ്ററി പാർട്ടി ലീഡർ സ്ഥാനം ഒഴിഞ്ഞ് അംഗമായി മാത്രം തുടരുന്നത് അറിയിച്ച് ഒരു മാസം മുൻപ് തന്നെ കത്ത് നല്കിയിട്ടുള്ളത് ഞങ്ങൾക്ക് അറിവുള്ളതാണ്..
കൗൺസിൽ യോഗങ്ങളിൽ സെക്ഷൻ മേധാവികൾ പങ്കെടുത്ത് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരുടെ നിയമപരമായ ഉത്തരവാദിത്വമാണ്..
കഴിഞ്ഞ കൗൺസിലിൽ ഇടതു യൂണിയനിൽ അംഗമായ ഹെൽത്ത് സൂപ്പർവൈസർക്കെതിരെ മുൻ ഹെൽത്ത് കമ്മിറ്റി ചെയർമാനായ കൗൺസിലർ അടിസ്ഥാനരഹിതമായ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
യോഗത്തിൽ ഹാജരുണ്ടായിരുന്ന ഉദ്യോഗസ്ഥന് ഇതിന് വിശദീകരണം നല്കുവാൻ അവസരം നല്കുന്നതിന് ചെയർ അനുമതി നല്കാതെ തിരക്കിട്ട് അജണ്ട വായിച്ച് മുന്നോട്ട് പോയതാണ് കൗൺസിൽ യോഗം തടസ്സപ്പെടാൻ കാരണം..
മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റൊരു ഇടതു യൂണിയനിൽ പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതും യോഗത്തിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.. ഹൗസ് ബോട്ടിലെ പകിടകളി വിവാദം വഴിതിരിച്ച് വിടാനുള്ള തിരക്കഥ മാത്രമാണ് ഭരണം നടത്താൻ അനുവദിക്കുന്നില്ല എന്നുള്ളത്..
ആരെങ്കിലും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മടിയിൽ കനമില്ലെങ്കിൽ പേടിക്കേണ്ടതില്ല.. വിവരാവകാശ നിയമം വന്നിട്ട് വർഷങ്ങളേറെ ആയി..
ഈ നിയമം മൂലം പാലാ നഗരസഭയിൽ എന്നല്ല ഒരിടത്തും ഭരണ സ്തഭംനം ഉണ്ടായി എന്നത് കേട്ടുകേൾവി പോലുമില്ല.. വസ്തുതകൾ ഇതായിരിക്കെ ആരോ എഴുതിക്കൊടുത്ത പ്രസ്ഥാവനകൾക്ക് മറുപടി പറയാൻ താത്പര്യം ഇല്ല എന്നും ഷീബ ജിയോ പ്രതികരിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.