കവന്‍ട്രി: ശനിയാഴ്ച യുകെ എഡിന്ബറോയില് നടന്ന പലസ്തീന് അനുകൂല പ്രകടനത്തില്‍ പങ്കെടുക്കണം എന്ന് ആഹ്വാനം ചെയ്ത എസ്എഫ്ഐയുടെ സമൂഹ മാധ്യമ പോസ്റ്റുകള്‍ ഇപ്പോള്‍ പുലിവാല് പിടിച്ചേക്കാമെന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളായ എക്സ്, ഫേസ്ബുക്ക് എന്നിവ വഴി എസ്എഫ്ഐ നടത്തിയ ആഹ്വനം. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനം ആണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.എന്നാല്‍ ആയിരങ്ങള്‍ പങ്കെടുത്ത എഡിന്‍ബറോ പലസ്തീന് അനുകൂലികളുടെ മാര്‍ച്ചില്‍ ഏതെങ്കലിലും മലയാളി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് എസ്എഫ്ഐ യുകെ ഘടകം വ്യക്തമാക്കിയിട്ടില്ല.
മാത്രമല്ല 2400 പേര് കാഴ്ചക്കാരായിട്ടുള്ള എസ്എഫ്ഐ യുകെ ഫേസ്ബുക് പേജിലെ പോസ്റ്റ് ആരും ഷെയര്‍ ചെയ്യാനും തയ്യാറായില്ല എന്നതും ബ്രിട്ടീഷ് സര്‍ക്കാരിന്റെ താക്കീതിന് വിലയുണ്ട് എന്നതിന് തെളിവായി.
അതിനിടെ എസ്എഫ്ഐ യുടെ പോസ്റ്റിനു ചുവടെ തന്നെ ഷിജു നായര്‍ എന്ന വ്യക്തി പോസ്റ്റിനെതിരെ വന്നു കമന്റ് ചെയ്തിട്ടും ഫേസ്ബുക് കൈകാര്യം ചെയ്യുന്നവര്‍ മറുപടി നല്‍കിയിട്ടില്ല എന്നതും പ്രത്യേകതയായി.
ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു നാട് കടത്തണം എന്നാണ് ഷിജു നായര്‍ പരസ്യമായി പ്രതികരിച്ചത്.
അതേസമയം എസ്എഫ്ഐ യുകെ സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്ത പോസ്റ്റ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ലണ്ടന്‍ ഹൈ കമ്മീഷന് ഓഫിസ് എന്നിവിടങ്ങളിലേക്ക് റീ പോസ്റ്റ് ചെയ്തത് വിനയാകുമോ എന്ന് കണ്ടറിയണം.
പരാതി എന്ന നിലയിലാണ് എസ്എഫ്ഐയുടെ പലസ്തീന് സപ്പോര്‍ട്ട് ആഹ്വാനം അധികാര കേന്ദ്രങ്ങളിലേക്ക് കൈമാറിയിരിക്കുന്നത്.
ഈ പോസ്റ്റുകള്‍ എഡിന്‍ബറോ യൂണിവേഴ്സിറ്റി അധികൃതരുടെ കണ്ണില്‍ എത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകണം എന്ന് വിദ്യാഭ്യാസ സെക്രട്ടറി യൂണിവേഴ്സിറ്റികള്‍ക്ക് ഔദ്യോഗികമായി കത്തെഴുതിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കാവുന്നതുമാണ്.ബ്രൈറ്റണില്‍ അറസ്റ്റിലായത് സസെക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി
പലസ്തീന് വിഷയത്തില്‍ ഇടപെട്ട് സമരത്തിന് ഇറങ്ങിയ 22കാരിയായ യുവതി ഭീകര നിയമ പ്രകാരം അറസ്റ്റിലായി. ഇവര്‍ ഇപ്പോള്‍ ഒരു മാസത്തേക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട് എന്ന് സസെക്സ് പോലീസ് വ്യക്തമാക്കുന്നു.
തങ്ങളുടെ വിദ്യാര്‍ത്ഥിനിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന് സസെക്സ് യൂണിവേഴ്സിറ്റി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രൈറ്റണില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് നടപടി. ഇതോടെ യുവതിയുടെ ഭാവി സംബന്ധിച്ചും ചോദ്യം ഉയരുകയാണ്. വിദ്യാര്‍ത്ഥിനി കുടിയേറ്റ വംശജയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
2001 മുതല്‍ ഹമാസിനെ ബ്രിട്ടന് ഭീകര സംഘടനാ ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.