ഇഡി അധികൃതര്‍ വ്യക്തിവിവരങ്ങള്‍ എന്തിനാണു തേടുന്നതെന്ന് ഹൈക്കോടതി,

കൊച്ചി: കിഫ്ബി വിദേശത്ത് മസാലബോണ്ടുകളിറക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി അധികൃതര്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ എന്തിനാണു തേടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

വ്യക്തിവിവരങ്ങള്‍ തേടുന്നത് സംശയകരമാണെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. മസാലബോണ്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പേരില്‍ ഇഡി തുടര്‍ച്ചയായി സമന്‍സ് നല്‍കി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചു തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ഹര്‍ജി നവംബര്‍ 24 ന് വീണ്ടും പരിഗണിക്കും.

തുടര്‍ച്ചയായി സമന്‍സ് നല്‍കുന്നതിനെയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിട്ടുള്ളതെന്നും അന്വേഷണം തുടരാന്‍ തടസമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണം തടസപ്പെട്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എ.എല്‍. സുന്ദരേശന്‍ പറഞ്ഞപ്പോഴാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !