കൊച്ചി: വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന ദിനമായാണ് വിജയദശമിയെ കണക്കാക്കുന്നത്.
തുഞ്ചൻ പറമ്പിലും പ്രശസ്ത ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് രാവിലെതന്നെയാരംഭിച്ചു. കുട്ടികകളുടെ നാവിലും പിന്നീട് അവരുടെ വിരൽകൊണ്ട് മണലിലോ, അരിയിലോ ആചാര്യൻമാർ അക്ഷരങ്ങൾ എഴുതിക്കുയാണ് പതിവ്.കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും ഏറ്റുമാനൂരും തിരുനക്കരയിലും ചോറ്റാനിക്കരയിലും ഗുരുവായൂരും ആറ്റുകാലും ആയിരക്കണക്കിന് കുട്ടികൾ ആദ്യക്ഷരം നുകർന്നു.
വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പുലർച്ചെ നാലുമുതൽ എഴുത്തിനിരുത്തൽ ചടങ്ങാരംഭിച്ചു.തിരൂർ തുഞ്ചൻ പറമ്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. നൃത്തം, പാട്ട് ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.