തൃശൂര്‍: തൃശൂരില്‍ ഇത്തവണ ജയിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥന. പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പ് കേസിന്റ പശ്ചാത്തലത്തില്‍ ബിജെപി നടത്തിയ പദയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പദയാത്ര നടത്തി വാഹന തടസം സൃഷ്ടിച്ചതിനാണ് സുരേഷ് ഗോപി, കെ സുരേന്ദ്രന് എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ കേസെടുത്തതെന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചത്.
ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര ബിജെപി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
കരുവന്നൂരിലെ ആദ്യ പരാതിക്കാരന് സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയില്‍ ആദരിച്ചിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിലും പാതയോരങ്ങളില്‍ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. ഈ യാത്രയില്‍ വാഹനതടസ്സം സൃഷ്ടിച്ചു എന്നത് ചൂണ്ടികാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.