പാലാ :അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും ഞായറാഴ്ച ആരംഭിക്കു മെന്ന് ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 6 .30 ന് ഗുരുവായൂർ ദേവസ്വം മെമ്പർ ശ്രീ മനോജ് ബി. നായർ ഭദ്രദീപപ്രകാശനം നടത്തി ഉദ്‌ഘാടനം നിർവ്വഹിക്കും. തുടർന്ന് സപ്താഹ ആചാര്യൻ ഭാഗവത തിലകം ബ്രഹ്മശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചേർത്തല. ഭാഗവത മഹാത്മ്യ പാരായണം നടത്തും.വൈകിട്ട് പൂജ വെയ്പ്പ് . 23 ന് മഹാനവമി 24 ന് വിജയദശമി വിദ്യാരംഭം. വൈകിട്ട് വിദ്യാഗോപാലമന്ത്രാർച്ചന. 25 ന് നരസിംഹാവതാരം.
26 ന് വൈകിട്ട് ശ്രീകൃഷ്ണാവതാരം. 27 ന് വൈകിട്ട് രുഗ്മിണീസ്വയംവരം. തിരുവാതിര. 28 ന് രാവിലെ നവഗ്രഹ പൂജ വൈകിട്ട് സർവൈശ്വര്യ പൂജ. 29 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അവഭൃതസ്നാന ഘോഷയാത്ര മഹാപ്രസാദമൂട്ട് എന്നിവയോടെ സപ്താഹം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.