ഈരാറ്റുപേട്ട : നഗരസഭ പരിധിയിൽ മാലിന്യ മുക്ത പരിപാടികൾ സമ്പൂർണമായ വാർഡുകളെ ഹരിത വാർഡുകളായി പ്രഖ്യാപിക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 വാർഡുകളിൽ 56 സ്ഥലങ്ങളിലായി ശുചീകരണം നടത്തുമെന്നും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ.
ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടന്ന മാലിന്യ മുക്തം നവ കേരള ക്യാമ്പയിൻ മുനിസിപ്പൽ തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ.ഹരിത കർമ സേനയ്ക്ക് നൂറ് ശതമാനം യൂസർ ഫി ലഭിക്കുന്നതും മാലിന്യ സംസ്കരണ ഉപാധികൾ സമ്പൂർണവുമായ വാർഡുകളാണ് ഹരിത വാർഡുകളായി പ്രഖ്യാപിക്കുക. ഇന്ന് രാവിലെ പത്ത് മുതൽ 11 വരെയാണ് ഒരു മണിക്കൂർ ശുചീകരണ യഞ്ജം വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുകയെന്നും പിറ്റേന്ന് ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ ആശുപത്രിയിൽ ഉൾപ്പടെ ശുചീകരണ പരിപാടികൾ നടത്തുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി 251 അംഗങ്ങൾ ഉൾപ്പെട്ട മുനിസിപ്പൽ തല കമ്മറ്റി രൂപീകരിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ ആമുഖ പ്രസംഗം നടത്തി. സ്വച്ചതാ ഹി സേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, സുനിത ഇസ്മായിൽ, അൻസൽന പരീക്കുട്ടി, ഫാസില അബ്സാർ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, അൻസർ പുള്ളോലിൽ, ഫാസിൽ റഷീദ്, റിസ്‌വാനാ സവാദ്, സുഹാന ജിയാസ്, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം എം മുത്തലിഫ്, മെഡിക്കൽ ഓഫിസർ ഡോ. ഇർഫാൻ, ജെഎച്ച്ഐ ഗിരിസൺ,
അനസ് നാസർ, കുടുംബശ്രീ ചെയർപേഴ്സൺ ഷിജി ആരിഫ, ജോഷി ജോസഫ്, അമ്പിളി ജയകുമാർ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികളായ മാഹിൻ കടുവമുഴി, ഫസിൽ വെള്ളൂപ്പറമ്പിൽ, റമീസ് ഖാൻ, അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, ലിനീഷ് രാജ്, ജെറാൾഡ് മൈക്കിൾ, സോണിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.