അയോധ്യ: അഞ്ചാം ക്ലാസുകാരിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിൻസിപ്പാള്‍ അറസ്റ്റില്‍. തന്റെ സ്കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 10 വയസുകാരിയോടാണ് സ്കൂള്‍ പ്രിൻസിപ്പല്‍ കൂടിയായ അധ്യാപകൻ കുറ്റകൃത്യം ചെയ്തത്.
സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തുകയായിരുന്നു. ബാബാ ബസാര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന റുദൗലി തഹസില്‍ മേഖലയിലെ സ്കൂളിലാണ് സംഭവം.പെണ്‍കുട്ടി വീട്ടിലേക്ക് പോകുമ്പോള്‍ പ്രിൻസിപ്പല്‍ റിസ്വാൻ അഹമ്മദ് അവളെ തടഞ്ഞുനിര്‍ത്തി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും സ്കൂളില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രിൻസിപ്പല്‍ പെണ്‍കുട്ടിയെ ബലമായി ക്ലാസ് മുറിക്കുള്ളിലേക്ക് കയറ്റി വാതില്‍ അകത്ത് നിന്ന് പൂട്ടി. തുടര്‍ന്ന് പ്രിൻസിപ്പല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വസ്ത്രം അഴിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ഇയാള്‍ സംഭവം ആരോടും പറയരുതെന്നും പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടി ഇയാളുടെ ഭീഷണിക്ക് വഴങ്ങി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി സ്കൂളില്‍ പോകുന്നതും നിര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ സ്കൂളില്‍ പോകാൻ വിസമ്മതിക്കുകയാണെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്.
പിന്നീട്, സ്കൂളില്‍ പോകാൻ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സംഭവം വിവരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടി പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രിൻസിപ്പല്‍ റിസ്വാൻ അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.