ആലപ്പുഴ :കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും പള്ളിപ്പുറം സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്താ ഭിമുഖ്യത്തിൽ വനിതകൾക്കായി "ഷീ" ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷിൽജ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി കെ. എസ് സ്വാഗതം ആശംസിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീ. മോഹൻദാസ്,ശ്രീ കെ. കെ.ഷിജി,ശ്രീമതി നൈസി ബെന്നി എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുംക്യാമ്പിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ഡോ. ലിഞ്ചു കെ കരുൺ നയിച്ച ആരോഗ്യ ബോധവൽക്കരണക്ലാസും മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. സി ഡി എസ് പ്രവർത്തകർ, ഹരിതകർമ സേന പ്രവർത്തകർ എന്നിവർ ഉൾപ്പടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.