കുമരകം :കോട്ടയത്ത് വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണു കാണാതായി.
വാഴപ്പറമ്പിൽ രതീഷ്, രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായിരിക്കുന്നത്.കരീമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം.അപകടത്തിൽ ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു.ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.