കോട്ടയം :ആർമി നേവി എയർ ഫോഴ്സ് കേന്ദ്ര പോലീസ് സേനകളിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രീ - റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് ഒക്ടോബർ 23 തിങ്കൾ രാവിലെ കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് കോളജിൽ നടക്കും.
SSLC, +2 , ഡിഗ്രി ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. 15 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി.തിരഞ്ഞെടുക്കപ്പെട്ടാൽ മേജർ രവിയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാം.പെരുവന്താനത്തും കാഞ്ഞിരപ്പള്ളിയിലും പാലയിലും പരിശീലന കേന്ദ്രങ്ങളുണ്ട്. ഇപ്പോൾ പഠിക്കുന്ന കോഴ്സിന് തടസ്സം വരാത്ത വിധം പരിശീലനം നേടാനാവും.
സെലക്ഷനിൽ പങ്കെടുക്കുന്ന കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കൃത്യസമയത്ത് കാഞ്ഞിരപ്പള്ളി St. Dominic's College ഹാളിൽ എത്തിച്ചേരണമെന്ന് സംഘടകർ അറിയിച്ചു.
ശാരീരിക ക്ഷമത , മെഡിക്കൽ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ തീയതി : ഒക്ടോബർ 23 തിങ്കൾ രാവിലെ 9 മണി സ്ഥലം : സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി.
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
87 14 333 577 എന്ന നമ്പറിൽ പേര് , വയസ്സ് , വിദ്യാഭ്യാസം, സ്ഥലം, ജില്ല .എന്നിവ വാട്ട്സ് ആപിൽ മെസ്സേജായി അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക. +91 8714333577
+91 6238 220229






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.