മണിമല : കേരളത്തിൽ ഭരണം നടത്തുന്നത് കൊള്ളക്കാരാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ഇടതു സർക്കാരിന്റെ അഴിമതിയും ദുർഭരണവും തുറന്നുകാട്ടാനും,മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18നു നടക്കുന്ന യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം മണിമലയിൽ നടത്തിയ പദയാത്രയുടെ ഉദ്ഘാടനം മണിമല ബസ്റ്റാന്റ് ജംഗ്ഷനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പോലീസ് ഉൾപ്പെടെയുള്ള ഭരണ സംവിധാനം ഉപയോഗിച്ച് പാവപ്പെട്ടവന്റെ മേൽ പിഴ ചുമത്തി കുത്തിപ്പിഴിഞ്ഞ്, പോക്കറ്റ് അടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സജികുറ്റപ്പെടുത്തി.
അബ്ദുൽ കരീം മുസ്ലിയാർ ,മുണ്ടക്കയം സോമൻ , സി വി തോമസ്കുട്ടി, ജേക്കബ് തോമസ്,മനോജ് തോമസ്, പ്രസാദ് ഉരുളികുന്നം ,ജോഷി തോമസ് , അഭിലാഷ് ചുഴി കുന്നേൽ, പഞ്ചായത്ത് മെമ്പർമാരയ പി.ജെ.ജോസഫ് കുഞ്ഞ്, മിനി മാത്യു, പി.എസ്. ജമീല, ബെൻസി ബിജു, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.