ബയ്റൂത്ത്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാന് പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള.
ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീന് അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച് അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി.
അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളെ ബാധിക്കില്ല. ഹിസ്ബുള്ളയ്ക്ക് കടമകളെക്കുറിച്ച് പൂര്‍ണബോധ്യമുണ്ടെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയും പലസ്തീന് അനുകൂല സംഘടനകളുമായും ഇസ്രയേല്‍ ഏറ്റുമുട്ടിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഷെല്ലിങ്ങില്‍ തെക്കന്‍ ലെബനനില്‍ ഒരു റോയിട്ടേഴ്സ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെടുകയും എ.എഫ്.പി, റോയിട്ടേഴ്സ്, അല്‍ ജസീറ എന്നിവയുടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.