കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിന് ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വഴിതെറ്റി പുഴയില്‍ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. ഇരുവരുടെയും മൃതദേഹം കണ്ടെത്തി.
രാത്രി പത്തരയോടെയാണ് നാട്ടുകാര്‍ പുഴയില്‍ ഇരുചക്രവാഹനം വീണുകിടക്കുന്ന നിലയില്‍ കാണുന്നത്. ഇന്‍ഡിക്കേറ്റര്‍ കത്തിനില്‍ക്കുന്ന നിലയിലായിരുന്നു സ്കൂട്ടര്‍ കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാര്‍ കടത്തുവഞ്ചിയില്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ രാത്രിയോടെത്തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ആസാദിന്റെ മൃതദേഹം ലഭിച്ചത്.വെള്ളത്തില്‍നിന്ന് കരയ്ക്കെടുത്ത സ്കൂട്ടറിന്റെ ഉടമ ആസാദായിരുന്നു. ആദ്യം ലഭിച്ച മൃതദേഹം കെവിന്റേതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കാണാതായിട്ടുണ്ടെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആസാദിന്റെ മൃതദേഹവും തിരച്ചിലിനൊടുവില്‍ ലഭിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.