കോട്ടയം:കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റബ്ബറിന് 250രൂപ തറവില പ്രഖ്യാപിക്കുമെന്ന ഇടതുമുന്നണിയുടെ ഇലക്ഷൻ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ റബ്ബർ കർഷകർ മുഴുവനും പട്ടിണി സമരം നടത്തുവാൻ ചെറുകിട റബ്ബർ കർഷകരുടെ ദേശീയ സംഘടനയായ എൻ എഫ് ആർ പി സ് തീരുമാനിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കർഷകരോട് ശതൃതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. കോട്ടയം കള്ളക്ടറേറ്റിനു മുൻപിൽ നടക്കുന്ന ധർണ്ണ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യും.മുൻ എം പി ശ്രീ. പി സി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഷ് സ്ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. വിവിധ കർഷക നേതാക്കൾ പങ്കെടുക്കും.
കണ്ണൂർ ശ്രീകണ്ടാപ്പുരത്ത് നടക്കുന്ന നടക്കുന്ന ധർണ്ണ ശ്രീ സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും. ഫാ.ജോസഫ് കാവനാടി മുഖ്യ പ്രഭാക്ഷണം നടത്തും. എൻ എഫ് ആർ പി സ് ദേശീയ വൈസ് പ്രസിഡന്റ് പി കെ കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശീയ പ്രസിഡന്റ് ശ്രീ.ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം,
ശ്രീ.ഹരിദാസ് മണ്ണാർക്കാട്, ശ്രീ.പ്രദീപ് കുമാർ പി മാർത്താണ്ഡം, ജോസ് കുഴികുളം,ശ്രീ.താഷ്‌കന്റ് പൈകട, ശ്രീ.ഡി സദാനന്ദൻ കൊട്ടാരക്കര,, ശ്രീ.സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, ശ്രീ.രാജൻ ഫിലിപ്സ് കർണാടക, ശ്രീ.കെ. പി. പി. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.