കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിമാടുകുന്ന് സി.ഡബ്ല്യു.സിയിലേക്ക് ഡോക്ടര്‍ വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പൊലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെങ്ങളത്തുള്ള വീട്ടില്‍ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പൊലീസിനെ കണ്ട പ്രതി വീടിന് പിറകിലൂടെ ഓടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊയിലാണ്ടിയില്‍ വി-ഗാഡ് കമ്പിനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാള്‍ പ്രതിയാണ്. മോഷ്ടിച്ച കമ്പിയുമായി പൊലീസ് പിടിയിലായ ഇയാള്‍ക്ക് കഴിഞ്ഞമാസമാണ് കോടതി ജാമ്യം അനുവദിച്ചത്.
സംഘത്തില്‍ കൊയിലാണ്ടി പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എം.വി ബിജു, എസ്ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വൻ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, പിങ്ക് പൊലീസ് ദിവ്യ എന്നിവര്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.