വെള്ളൂർ: വെള്ളൂർ കെപിപിഎലിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കോട്ടയം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ആവശ്യപ്പെട്ടു.
തീപിടിക്കാനുണ്ടായ സാഹചര്യവും, തീ അണക്കാനുണ്ടായ കാലതാമസതിന്റെ കാരണവും അന്വോക്ഷണ പരിധിയിൽ കൊണ്ടുവരണമെന്നും ബിജുകുമാർ ആവശ്യപ്പെട്ടു.ഫാക്ടറി യാതൊരുവിധ സുരക്ഷാ മുൻകരുതലുംമില്ലാതെ നിയമവിരുദ്ധമായി ട്ടാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഫയർ ഫോഴ്സ് യൂണിറ്റ് നിർത്തലാക്കി. ഫയർഎൻജിനുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.
മാത്രമല്ല തൊഴിലാളികൾക്ക് യാതൊരു വിധ തൊഴിൽ പരിരക്ഷ യുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ബിജുകുമാർ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് കെപിപിഎൽ തീപിടുത്തതിന് കാരണമെന്നും ബിജുകുമാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.