ജയ്മി മാത്യു, ഡെയ്ലി മലയാളി ✍️✍️
ടെൽ അവീവ്: ഇസ്രയേലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലിലെ ഇന്ത്യൻ സമൂഹം ടെൽ അവീവിൽ റാലി നടത്തി, റാലിയിൽ നൂറുകണക്കിന് ലയാളികളും പങ്കെടുത്തു.
ഏകദേശം പതിനെണ്ണായിരത്തോളം ഇന്ത്യക്കാർ ഇസ്രായേലിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ജോലിചെയ്യുന്നുണ്ട് ഇന്ത്യക്കാരിൽ അധികവും മലയാളികളാണ് ജോലിചെയ്യുന്നത്. തൊഴിൽപരമായും അല്ലാതെയും തങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഇസ്രായേൽ എന്ന് മലയാളികൾ അടക്കമുള്ളവർ പ്രതികരിച്ചു.ഇന്ത്യയെപോലെ ഇസ്രായേലിന്റെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന ദേശീയ വികാരത്തിനൊപ്പം അവസാന ശ്വാസം വരെ നിൽക്കുമെന്നും മലയാളികൾ പ്രതികരിച്ചു.
അതേ സമയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മലയാളികൾ പ്രതികരിച്ചു.
ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ മിന്നൽ ആക്രമണം നടത്തി നിരവധി ആളുകളെ ബന്ധികളാക്കി കൊണ്ടുപോയപ്പോഴും രാജ്യത്ത് ആകമാനമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ ഇസ്രായേൽ ശ്രമിച്ചുവെന്നും ഇന്ത്യൻ സമൂഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.