തൃശൂര്‍: ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന് പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പിടിക്കപ്പെടുന്ന സമയത്ത് നാലര ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്.
തിരികെ വരുമ്പോള്‍ മയക്കുമരുന്നുമായാണ് തിരികെ വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേര്‍ക്കുന്നതായും എക്സൈസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.