ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്.ഒക്ടോബർ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു.
പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് രാവിലെ പത്ത് മണിക്ക് തന്നെ ഇസ്രോ വീണ്ടും വിക്ഷേപണത്തിനൊരുങ്ങുകയായിരുന്നു.
വിക്ഷേപണ ശേഷം 1.66 സെക്കന്റില്‍ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു.
.... and the slow-motion video of the TV-D1 Lift-off.
— ISRO (@isro) October 21, 2023
(No audio)
#Gaganyaan pic.twitter.com/K1LpVtu3bf
ഗഗന്യാന് പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇരിക്കുന്നതുമുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെ ഏതു സമയത്തും പരാജയം സംഭവിക്കാം.
ആ പരാജയത്തെ അതിജീവിക്കാന്‍ പലഘട്ടങ്ങളിലായി ടെസ്റ്റ് നടത്തേണ്ടതുണ്ട്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ടെസ്റ്റാണ് ശനിയാഴ്ച നടന്നത്. അതായത് റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നതിന്റെ പരീക്ഷണമാണിത്.
#WATCH | Sriharikota: ISRO launches test flight for Gaganyaan mission
— ANI (@ANI) October 21, 2023
ISRO says "Mission going as planned" pic.twitter.com/2mWyLYAVCS
ടിവി-ഡി1 ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. ഗഗന്യാന് പദ്ധതിക്ക് വേണ്ടിയുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യം നിശ്ചയിച്ച പോലെ പൂര്‍ത്തീകരിച്ചു. പേടകം സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. പേടകം വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Indian Navy Units recover the Crew Escape Module of Gaganyaan mission after a successful test flight was conducted by ISRO today
— ANI (@ANI) October 21, 2023
Our units recovered the crew module - a path paved by extensive planning, training of Naval divers, formulation of SOPs and joint communication by… pic.twitter.com/RwDriqA1ql
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.