അഹമ്മദാബാദ് : ആര്‍പ്പുവിളിച്ച ആള്‍ക്കൂട്ടത്തിനുമുന്നില്‍ പ്രതികളെ പിടിച്ചുവെച്ച് ചൂരല്‍കൊണ്ട് തല്ലിയ നാല് പോലീസുദ്യോഗസ്ഥര്‍ക്ക് ഗുജറാത്ത് ഹൈക്കോടതി 14 ദിവസത്തെ തടവുശിക്ഷ വിധിച്ചു.
ഖേഡ ജില്ലയിലെ മാതര്‍ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടര്‍ എ.വി. പര്‍മാര്‍, സബ് ഇൻസ്പെക്ടര്‍ ഡി.ബി. കുമാവത്, ഹെഡ് കോണ്‍സ്റ്റബിള്‍ കെ.എല്‍. ദാഭി, കോണ്‍സ്റ്റബിള്‍ രാജു ദാ ഭി എന്നിവരെയാണ് ജസ്റ്റിസ് എ.എസ്. സുപേഹിയ, ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ ഡിവിഷൻ ബെഞ്ച് തടവിനും രണ്ടായിരം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചത്. അപ്പീല്‍ നല്‍കാനായി വിധി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.