അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു.
50 പേർക്ക് പരിക്കേറ്റതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ തകരാർ മൂലം നിർത്തിയിട്ട വിശാഖപട്ടണം-രായഗഡ പാസഞ്ചർ ട്രെയിനിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.മാനുഷിക പിഴവ് മൂലമാണ് അപകടമുണ്ടായതെന്നും ലോക്കോ പൈലറ്റ് സിഗ്‌നലിങ് ശ്രദ്ധിച്ചില്ലെന്നുമാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴികെ ബാക്കിയുള്ളവ അര്‍ധരാത്രിയോടെ വൃത്തിയാക്കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. 22 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വൈകിട്ട് നാല് മണിയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ അറിയിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.