കോട്ടയം :മേലുകാവ് :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മേലുകാവ് ഗ്രാമപഞ്ചായത്ത് തല കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ ക്യാമ്പയിൻ കോഡിനേറ്റർ ശ്രീശങ്കർ, ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൾ ഡോ.ഗിരീഷ് കുമാർ ജി, ഫാ. ജോർജ് കാരവേലിയിൽ,സബ് ഇൻസ്‌പെക്ടർ ഗോപൻ,ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഫെർണാണ്ടസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്‍സി ടോമി,വാർഡ് മെമ്പർമാരായ ബെഞ്ചമിൻ ടി ജെ, ഷീബമോൾ ജോസഫ്, ഷൈനി ബേബി, ജോസുക്കുട്ടി ജോസഫ്,
അലക്സ് ടി ജോസഫ്, അഖില മോഹൻ, തോമസ് സി വടക്കേൽ, ഡെൻസി ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എസ് അനുസചേതനൻ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ ഡിസംബർ അവസാനത്തോടെ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ നിമ്മി ഷിജു,ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, വി എ ഓ മാർ,കില ബ്ലോക്ക് കോർഡിനേറ്റർ നൈസി ബെന്നി, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ സുചിത്ര,കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, വിദ്യാർത്ഥികൾ, അംഗനവാടി പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ,
സാമൂഹിക പ്രവർത്തകർ, ഘടക സ്ഥാപന പ്രതിനിധികൾ, ആശ വർക്കർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള ജനപങ്കാളിത്തം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.