കോട്ടയം :ഉഴവൂർ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽOLLHSS ഇൽ വച്ചു തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കെ. എം ഉൽഘാടനം ചെയ്തു.
മുദ്രാഗീതം ആലപിച്ച് കൊണ്ട് അസംബ്ലി ആരംഭിച്ചു.സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു. മെമ്പര്മാരായ അഞ്ചു പി ബെന്നി,എലിയമ്മ കുരുവിള, സുരേഷ് വി. റ്റി, മേരിസജി,ബിൻസി അനിൽ, കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജുകുമാർ, ഡെയ്സി സ്റ്റീഫൻ, തുഷാര, രതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് നടത്തി. കുടുംബശ്രീ അംഗങ്ങൾക്ക് മധുരം നല്കി ക്ലാസ് മുറി യിലേക്ക് സ്വാഗതം ചെയ്തു.9 അയൽ കൂട്ടങ്ങളിൽ നിന്ന് 82അംഗങ്ങൾ ക്ലാസ്റ്റിൽ ഉണ്ടായിരുന്നു.4 മണിയോടെ ക്ലാസുകൾ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.