കോട്ടയം: എലിക്കുളം തമ്പലക്കാട് മഞ്ചക്കുഴിയിൽ അമോണിയ കലർന്ന റബർ പാൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് മിശ്രിതം കലർന്ന ജലാശയത്തിന് സമീപമുള്ള കിണറുകളിലെയും കുടിവെള്ള പദ്ധതികളിലെയും ജലം പരിശോധിക്കും.
സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.മിശ്രിതം കലർന്ന ജലാശയത്തിന്റെ ഇരുകരകളിലും പത്തുമീറ്റർ ചുറ്റളവിലുള്ള കിണറുകളിലെ ജലവും ജലംഒഴുകിയെത്താനിടയുള്ള കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസിലെ ജലവും ജലഅതോറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി (ശനി, ഞായർ, ഒക്‌ടോബർ 14,15) പരിശോധിക്കും.
പാലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കോട്ടയം വടവാതൂർ ക്വാളിറ്റി കൺട്രോൾ വിഭാഗം ഓഫീസുകളിലാണ് പരിശോധന നടക്കുക. ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് ജലത്തിന്റെ സാമ്പിൾ എത്തിച്ച് പരിശോധന നടത്താം.
എലിക്കുളം പഞ്ചായത്ത് ഓഫീസിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റ് ഇന്നും നാളെയും കുടിവെള്ള പരിശോധന നടത്തും.
ജലപരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ്, ഭൂജലവകുപ്പുകൾ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.