ന്യൂഡൽഹി: കളമശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവതരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കേരളം പലസ്തീനൊപ്പം പൊരുതുമ്പോൾ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കുമെന്നും എം.വിഗോവിന്ദൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ.സർക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി സ്ഫോടനത്തെ അപലപിക്കണം. പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണം. സ്ഫോടനം ഭീകരപ്രവർത്തനത്തിന്റെ ഭാഗമാകാം. ഗൗരവമായ പരിശോധ നടത്തണം. മുൻവിധിയോടെ സമീപിക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണു വിവരം.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 2000ൽ പരം ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.