" ലണ്ടനിൽ 5 കൗമാരക്കാർക്ക് കുത്തേറ്റു 16 കാരൻ മരിച്ചു രണ്ടു പേരുടെ നില ഗുരുതരം'

യുകെ: ലണ്ടനിൽ 16 വയസുകാരൻ കുത്തേറ്റു കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരം. ഇവരെ സ്ഥലത്തെത്തിയ പോലിസ് ആശുപത്രിയിൽ പ്രവേശിച്ചു. പല തവണ കുത്തേറ്റ അഷ്റഫ് ഹബിമാനയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി അഞ്ച് കൗമാരക്കാര്‍ക്കാണ് കുത്തേറ്റത്. ഈ രണ്ട് അക്രമങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ബെഡ്ഫോര്‍ഡ്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് പറയുന്നു. നണ്ണറി ലെയിനില്‍ മൂന്ന് കൗമാരക്കാര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തുന്നത്.

എന്താണ് കൊലപാതക കാരണമെന്ന്  കുടുംബത്തിന് വ്യക്തതയില്ലന്ന് മരണപെട്ട യുവാവിന്റെ പിതാവ് മാധ്യമങ്ങളോടും പോലീസിനോടും പറഞ്ഞു. സണ്ടന്‍ പാര്‍ക്ക് റോഡില്‍ രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്. രണ്ടാഴ്ച മുന്‍പും ഇവിടെ കത്തിക്കുത്ത് നടന്നിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !