പറവൂർ: ചികിത്സയ്ക്കായി നാട്ടിൽ എത്തിയ യുകെ മലയാളിയായ നഴ്‌സ് അന്തരിച്ചു. വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടൻ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് അന്തരിച്ചത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൂനമ്മാവ് സ്വദേശിനിയാണ്.
ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടർന്ന് നാട്ടില്‍ അവധിയിൽ എത്തിയതായിരുന്നു.പക്ഷെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ കഴിഞ്ഞ ശനിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ട്രോക്കും തുടർന്ന് ഹൃദയാഘാതവും സംഭവിച്ചു മരണത്തിന് കീഴടങ്ങി.
സ്റ്റുഡന്റ് വീസയില്‍ എത്തിയ ഷിംജ ഏകകദേശം അഞ്ചു വര്‍ഷത്തോളം യുകെയിൽ കഴിഞ്ഞിരുന്നു. പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഷിംജക്ക് കെയര്‍ ഹോമില്‍ ജോലി കിട്ടിയതിനെ തുടർന്ന് വര്‍ക് വീസയിൽ തിരിച്ചെത്തുകയായിരുന്നു.
തുടർന്ന് കഠിന പ്രയത്നങ്ങൾക്ക് ഒടുവിലാണ് റോയൽ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ലഭിച്ചത്.നോർത്ത് പറവൂർ കൊട്ടുവള്ളി പഞ്ചായത്ത് കൂനമ്മാവ് വാർഡ് 11 ൽ കൊച്ചുതുണ്ടത്തിൽ പരേതനായ ജേക്കബ്,
ഫെൻസിറ്റ ജേക്കബ് (അലശകോടത്ത്, ഇടപ്പള്ളി) എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: ഷൈൻ ജേക്കബ്. സംസ്ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നടത്തി.
ജോലി സംബന്ധമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള ഷിംജയുടെ ആകസ്മിക മരണം യുകെ മലയാളികൾ ഉൾപ്പടെയുള്ള പ്രിയപ്പെട്ടവരെ വേദനയിലാഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.