പയറുവര്‍ഗങ്ങള്‍ എല്ലാം തന്നെ കുതിര്‍ത്തി പിറ്റേന്ന് കറി വെയ്ക്കുകയാണ് പതിവ്. ആരോഗ്യഗുണത്തെ ഇരട്ടിപ്പിക്കണമെങ്കില്‍ ഈ പയറു വര്‍ഗങ്ങളെ മുളിപ്പിച്ച് കഴിക്കുകയേ വേണ്ടൂ.എന്നാല്‍ എങ്ങനെയാണ് മുളപ്പിക്കേണ്ടതെന്നും കഴിക്കേണ്ടതെന്നും പലര്‍ക്കും അറിയില്ല.
മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അസിഡിറ്റി ഇല്ലാതാക്കാൻ പയറുവര്‍ഗങ്ങള്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് ഇത്. മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് അറിയിക്കുന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടയുന്നു.
അകാല വാര്‍ദ്ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയര്‍വര്‍ഗങ്ങളിലുണ്ട്. വാര്ദ്ധക്യത്തിന് കാരണമാകുന്ന ഡിഎൻഎകളുടെ നാശത്തെ തടയാൻ ഇതിന് കഴിയും. മുളപ്പിച്ച പയറില്‍ അടങ്ങിയിരിക്കിന്ന വിറ്റാമിൻ സി കൊളാജന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ ഇവ സഹായിക്കും. ചീത്ത കൊളസ്രോളിനെ അകറ്റി നല്ല കൊളസ്ര്ടോളിനെ നിലനിര്‍ത്താനും മുളിപ്പിച്ച പയര്‍ സഹായിക്കുന്നു. കരള്‍ രോഗങ്ങള്‍ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഉത്തമമാണ് ഇത്.
രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാനും മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ സഹായിക്കും. പയറുവര്‍ഗങ്ങള്‍ മുളപ്പിക്കുമ്പോള്‍ വിറ്റാമിൻ എ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ തലമുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്കായി തലച്ചോറിലെ സെബത്തിന്റെ ഉത്പാദനം കൂട്ടുന്നു.
മുളപ്പിക്കാൻ എടുക്കുന്ന പയര്‍ നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവില്‍ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം.
12 മണിക്കൂറിനുശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തില്‍ കഴുകുക. വെള്ളം വാര്‍ന്നു കളയുക. രണ്ടുനേരവും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ചെറുപയര്‍ രണ്ടാം ദിവസം ചെറുമുള വരുമ്ബോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയര്‍വര്‍ഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.
മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. മുളപ്പിച്ച പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുന്നതാണ് ഇപ്പോഴും ഉത്തമം.
ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ കഴിക്കാം. മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയര്‍വര്‍ഗങ്ങള്‍ കേടില്ലാത്തതായിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.