ചിക്കാഗോ: ഇതുവരെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു വൈറസ് രോഗമായിരുന്നു ഡെങ്കിപ്പനി. എന്നാല്‍ ഇപ്പേള്‍ പ്രതീക്ഷ നല്കാവുന്ന ഒരു വാര്‍ത്തയുമായെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഡെങ്കു വൈറസിനെതിരായി ഗുളിക പ്രവര്‍ത്തിച്ചതായി ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് ആന്‍ഡ് ഹൈജീന്‍ വാര്‍ഷിക യോഗത്തില്‍ ഡാറ്റ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്പിനി പറഞ്ഞു.
ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെയാണ് മരുന്ന് പരീക്ഷണത്തിനായി കമ്പിനി തിരഞ്ഞെടുത്തത്. ഇവരില്‍ രോഗകാരണമായ വൈറസ് കുത്തിവയ്ക്കുകയായിരുന്നു.ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ ഡെങ്കു വൈറസ് കുത്തിവയ്ക്കുന്നതിന് അഞ്ച് ദിവസം മുൻപ് 10 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ജെ & ജെ ഗുളികയുടെ ഉയര്‍ന്ന ഡോസ് നല്കി. പിന്നീട് 21 ദിവസം അവര്‍ ഗുളിക കഴിക്കുന്നത് തുടര്‍ന്നു.
രോഗാണുവിനെ കുത്തിവച്ച ശേഷം ഇതില്‍ ആറുപേര്‍ക്ക് ഡെങ്കുവൈറസ് രക്തത്തില്‍ കണ്ടെത്താനായില്ല. 85 ദിവസത്തെ നിരീക്ഷണത്തിലും യാതൊരുവിധ അണുബാധയും കണ്ടെത്താനായില്ല.
പനിക്കൊപ്പം സന്ധികളിലുണ്ടാക്കുന്ന ശക്തമായ വേദന കാരണം 'ബ്രേക്ക് ബോണ്‍ ഫീവര്‍' എന്നും ഡെങ്കിപ്പനി അറിയപ്പെടുന്നുണ്ട്.
ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഡെങ്കിപ്പനി ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് അണുബാധകള്‍ക്കും പതിനായിരക്കണക്കിന് മരണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈഡിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് രോഗാണുവാഹകര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.