ചെമ്മലമറ്റം: ചെമ്മലമറ്റം പള്ളിയിൽ പുതിയതായി നിർമ്മിച്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും ഇന്ന് (29/10/23 ) ഉച്ചകഴിഞ്ഞ് 4.00 ന് നടക്കും. ക്രിസ്തുരാജ നോടൊപ്പം നിൽക്കുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ രൂപങ്ങളുടെയും രൂപക്കൂടിന്റെയും വെഞ്ചരിപ്പും തിരുസ്വരൂപങ്ങളുടെ പ്രതിഷ്‌ഠയും പാലാ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.
തുടർന്ന് റവ ഡോ.സെബാസ്റ്റ്യൻ തയ്യിൽ വി.കുർബാന അർപ്പിക്കും . വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ , മുൻ വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസി വികാരി ഫാ.തോമസ് കട്ടിപ്പറമ്പിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഏഷ്യയിലെ തന്നെ എറ്റവും പുരാതനമായ ഇടവകയാണ് ചെമ്മലമറ്റം .ഇടവകയുടെ സുവർണ്ണജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പുതിയ ദൈവാലയം ചെമ്മലമറ്റത്ത് നിർമ്മിച്ചത്. ഇന്ന് മുതൽ പൊതു വണക്കത്തിനായി ഉപയോഗിക്കുന്ന ക്രിസ്തുരാജനോടൊപ്പം നിൽക്കുന്ന പ്രന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളും രൂപക്കൂടും റോമൻ വാസ്തുശില്പകലയിൽ നിർമ്മിച്ചതാണ്. ഇടവകാംഗമായ റ്റി.കെ.കുര്യാക്കോസ് തയ്യിൽ ആണ് തിരുസ്വരൂപങ്ങളും രൂപ കൂടും സ്പോൺസർ ചെയ്തത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.